ഭോപ്പാല്‍: മധ്യപ്രദേശില്‍ 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഫിനൈല്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതായി റിപ്പോർട്ട്. ഇന്‍ഡോറില്‍ ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം ഉണ്ടായത്. ഇവരെ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
'ഇരുപത്തിയഞ്ചോളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവര്‍ ഒരുമിച്ച് ഫിനൈല്‍ കഴിച്ചുവെന്നാണ് പറയുന്നത്. ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്. ആരുടെയും നില ഗുരുതരമല്ല' എന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ബസന്ത് കുമാര്‍ നിന്‍ഗ്വാള്‍ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്