ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാൾ ജയിലിൽ നിന്ന് അയച്ച കത്തുവായിച്ച് തന്റെ കണ്ണുനിറഞ്ഞെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി.
ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ആദ്യ ഉത്തരവ് നൽകിയിരുന്നു. വകുപ്പ് മന്ത്രി കൂടിയായ അതിഷിക്ക് ഇതുസംബന്ധിച്ച നിർദേശം കത്തിലൂടെ കൈമാറുകയാണ് കേജ്‌രിവാൾ ചെയ്തത്. ഇതേ കുറിച്ച് അതിഷി പറഞ്ഞത് ഇങ്ങനെ.
‘‘കേജ്‌രിവാൾ എനിക്ക് ഒരു കത്തും നിർദേശവും നൽകി. അതുവായിച്ച് എന്റെ കണ്ണുനിറഞ്ഞുവെന്ന് അതിഷി പറയുന്നു.
തടവിൽ കഴിയുമ്പോഴും ഡൽഹി ജനത നേരിടുന്ന ജലക്ഷാമത്തെകുറിച്ചും അഴുക്കുചാൽ പ്രശ്നങ്ങളെ കുറിച്ചും ചിന്തിക്കുന്ന ആ മനുഷ്യനെ കുറിച്ച് ഞാൻ ഏറെ ചിന്തിച്ചു.
അരവിന്ദ് കേജ്‌രിവാളിന് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കൂ. ഡൽഹിയിലെ രണ്ടുകോടി ജനങ്ങളുടെ കുടുംബാംഗമായാണ് അദ്ദേഹം സ്വയം കാണുന്നതെന്നും അവർ പറഞ്ഞു.
ബിജെപിയോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടാനായേക്കും. പക്ഷേ അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള സ്നേഹത്തേയും കടമകളെയും തടവിലാക്കാനാകില്ല. അദ്ദേഹം ജയിലിലാണെന്ന് കരുതി ഒന്നും അവസാനിക്കാൻ പോകുന്നില്ലെന്നും അതിഷി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്