ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് ശേഷം അയോദ്ധ്യയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പലതും ഞെട്ടിക്കുന്നതാണ്. ഇപ്പോള്‍ അത്തരത്തിലൊരു വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ശ്രീരാമ നഗരിയിലെ ബാങ്കില്‍ ഒരാള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ 'സീതാറാം' എന്ന് അഞ്ച് ലക്ഷം തവണ എഴുതിയാല്‍ മതിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
അയോദ്ധ്യയില്‍ സ്ഥിതി ചെയ്യുന്ന ഈ ബാങ്കിന് 'ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം ബാങ്ക്' എന്നാണ് പേര്. ഇവിടെ പണത്തിനല്ല മറിച്ച് ഭക്തരുടെ വിശ്വാസത്തിനാണ് പ്രാധാന്യം എന്നാണ് അധികൃതര്‍ പറയുന്നത്. ബാങ്ക് ഭക്തര്‍ക്ക് സൗജന്യ ബുക്ക്ലെറ്റുകളും പേനകളും നല്‍കുന്നുണ്ട്. ഒരു ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഒരാള്‍ കുറഞ്ഞത് 5 ലക്ഷം തവണയെങ്കിലും 'സീതാറാം' എന്ന് എഴുതുകയും തുടര്‍ന്ന് പാസ്ബുക്ക് ബാങ്കില്‍ നല്‍കുകയും വേണം.
1970 നവംബറില്‍ ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ തലവനായ മഹന്ത് നൃത്യ ഗോപാല്‍ ദാസാണ് ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം ബാങ്ക് സ്ഥാപിച്ചത്. ഈ ബാങ്കിന് ഇന്ത്യയിലും അമേരിക്കയിലും ബ്രിട്ടന്‍, കാനഡ, നേപ്പാള്‍, ഫിജി, യുഎഇ, മറ്റ് രാജ്യങ്ങളിലും വിദേശത്തുമായി 35,000 ത്തിലധികം അക്കൗണ്ട് ഉടമകളുണ്ടെന്ന് അധികൃതര്‍ പറയുന്നു.
മാത്രമല്ല ശ്രീരാം ഭക്തരില്‍ നിന്നുള്ള 20,000 കോടി രൂപയുടെ 'സീതാറാം' ബുക്ക്ലെറ്റുകളുടെ ശേഖരവും ബാങ്കിലുണ്ട്. കഴിഞ്ഞ മാസം നടന്ന മഹാ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ബാങ്കില്‍ ദിവസേന സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചതായി ബാങ്ക് മാനേജര്‍ പുനിത് രാം ദാസ് മഹാരാജ് പറഞ്ഞു. ഇന്ത്യയിലുടനീളവും വിദേശത്ത് പോലും ബാങ്കിന് 136 ശാഖകളുണ്ടെന്ന് പുനീത് രാം ദാസ് പറഞ്ഞു. അക്കൗണ്ട് ഉടമകളും തപാല്‍ വകുപ്പ് മുഖേന ബുക്ക്ലെറ്റുകള്‍ അയയ്ക്കുകയും അത് ഇവിടെ ബാങ്കില്‍ സൂക്ഷിക്കുകയും ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്