ലക്‌നൗ: നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കുന്ന സംഘത്തിലെ നാല് പേര്‍ കൂടി യുപി പൊലീസിന്റെ പിടിയിലായി. 3.85 കോടിയുടെ പഴയ കറന്‍സികളാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്. സംഘത്തില്‍പെട്ട നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷാരിഖ് (36), ഫക്രുദ്ദീന്‍ (28), അഭിനവ് (27), നസിറുദ്ദീന്‍ (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. മറ്റുള്ള 4 പേരെ ഒക്ടോബര്‍ 30നാണ് അറസ്റ്റു ചെയ്തത്.
പഴയ 500, 1000 രൂപ നോട്ടുകള്‍ വാങ്ങി പുതിയത് നല്‍കുന്ന വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി പിടിയിലായവര്‍ പൊലീസിനോട് വെളിപ്പെടുത്തി. അറസ്റ്റിലായവര്‍ 25 ശതമാനം കമ്മിഷനില്‍ പഴയ നോട്ടുകള്‍ ഈ റാക്കറ്റിനു കൈമാറുന്നവരാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
ബ്ലാക്ക് മാര്‍ക്കറ്റില്‍ അനധികൃത വ്യാപാരത്തിന് ഇപ്പോഴും നിരോധിത നോട്ടുകള്‍ ഉപയോഗിക്കുന്നതായാണ് സംശയം. അതിര്‍ത്തി രാജ്യങ്ങളിലും ഇവ ഉപയോഗിക്കുന്നുണ്ടത്രെ. എപ്പോഴെങ്കിലും മാറ്റിയെടുക്കാന്‍ വീണ്ടും അവസരം ലഭിക്കുമെന്ന് കരുതി കുറഞ്ഞ വിലയ്ക്ക് ഇവ വാങ്ങി ശേഖരിക്കുന്നവരും ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
