ഡൽഹി : അതിർത്തി കടന്ന് തുടർന്നും ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് ശ്രമിച്ചാൽ തക്കതായ മറുപടി നൽകാൻ സൈന്യം സജ്ജമാണെന്ന് പാകിസ്ഥാനെ ഓർമിപ്പിച്ച് ഇന്ത്യ.
പാകിസ്ഥാനുമായി വെടിനിർത്തലിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ സൈനിക മേധാവിമാർ ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ ആവർത്തിച്ച് വ്യക്തമാക്കിയത്. അതിർത്തിയിൽ ഇന്ത്യൻ സൈനികർ സദാ ജാഗരൂകരായിരിക്കും യുദ്ധസജ്ജരുമാണെന്ന് സൈനിക മേധാവി കോമഡോർ രഘു ആർ. നായർ പറഞ്ഞു.
"ഇന്ന് തീരുമാനിച്ച വെടിനിർത്തൽ ധാരണയിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ, മാതൃരാജ്യത്തിൻ്റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ ഞങ്ങൾ പൂർണമായും തയ്യാറാണ്. ഇന്ത്യൻ സൈന്യം സദാ ജാഗ്രത പാലിക്കുന്നുണ്ട്. ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
പാകിസ്ഥാനിൽ നിന്നുള്ള ഓരോ ആക്രമണവും ഞങ്ങൾ ശക്തമായി നേരിടും. തുടർന്നുള്ള പാക് പ്രകോപനത്തിലും ശക്തമായി മറുപടി നൽകും. രാജ്യസുരക്ഷയ്ക്ക് ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ ഞങ്ങൾ പൂർണസജ്ജരാണ്," കോമഡോർ രഘു ആർ. നായർ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യയുടെ ഓരോ നടപടികളും ഉത്തരവാദിത്തത്തോട് കൂടിയതും അളന്ന് കുറിച്ചതുമാണെന്നും രഘു ആർ. നായർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്