ബെംഗളൂരുവില്‍ പട്ടാപ്പകൽ ഭാര്യയെ ബസ് സ്റ്റാൻഡിൽ വച്ച് കുത്തിക്കൊന്ന് ഭർത്താവ്.കോൾ സെന്റര്‍ ജീവനക്കാരിയായ രേഖയാണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് ലോഹിത്വാശ്വ ആണ് 12 കാരിയായ മകളുടെ മുമ്പില്‍ വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്.
ആദ്യ വിവാഹം വേര്‍പ്പെടുത്തിയാണ് രേഖ ലോഹിതാശ്വയുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ആദ്യ വിവാഹത്തിലുള്ള മക്കള്‍ യുവതിക്കൊപ്പമാണ് താമസം. നിരവധി തവണ യുവാവ് രേഖയെ കുത്തി പരുക്കേല്‍പ്പിച്ചെന്നാണ് മകള്‍ പൊലീസില്‍ മൊഴി നല്‍കിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
