ചെന്നൈ: ഇളയരാജ സംഗീതം നല്‍കിയ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിലൂടെ ദിവസം എത്ര രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്നതിന്റെ കണക്ക് ഹാജരാക്കണമെന്ന് സോണി മ്യൂസിക് എന്റര്‍ടെയ്ന്‍മെന്റിനോട് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.
തന്റെ പാട്ടുകള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് സോണിയെ വിലക്കണം എന്നാവശ്യപ്പെട്ട് ഇളയരാജ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍. സെന്തില്‍കുമാര്‍ നിര്‍ദേശം നല്‍കിയത്. താന്‍ സംഗീതം നല്‍കി പുറത്തിറക്കിയ പാട്ടുകളുടെ പൂര്‍ണ അവകാശം തനിക്കാണെന്നും അത് പ്രക്ഷേപണം ചെയ്യാനും മാറ്റങ്ങള്‍ വരുത്തി പുതിയ പാട്ടുകള്‍ ഇറക്കാനും സോണി മ്യൂസിക്കിന് അധികാരമില്ലെന്നും കാണിച്ചാണ് ഇളയരാജ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ പാട്ടുകള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് സോണിയെ വിലക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പകര്‍പ്പവകാശ നിയമത്തിന്റെ 2012-ലെ ഭേദഗതി വരുന്നതുവരെ പാട്ടിന്റെ അവകാശം സംഗീത സംവിധായകനും ഗാനരചയിതാക്കള്‍ക്കും ഗായകര്‍ക്കും പ്രതിഫലം നല്‍കി പാട്ട് പുറത്തിറക്കിയ ചലച്ചിത്ര നിര്‍മാതാക്കള്‍ക്കായിരുന്നെന്ന് സോണി മ്യൂസിക് വാദിച്ചു. 118 സിനിമകള്‍ക്ക് വേണ്ടി ഇളയരാജ സംഗീതം നല്‍കിയ ഗാനങ്ങള്‍ നിര്‍മാതാക്കള്‍ക്ക് പണം നല്‍കി സോണി മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. അവയുടെ പ്രക്ഷേപണം വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാല്‍ വലിയ നഷ്ടം വരുമെന്നും സോണി മ്യൂസിക് കോടതിയില്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
