ലഖ്‌നൗ: ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല നടന്നതായി റിപ്പോർട്ട്. ബിജ്നോറിൽ സഹോദരിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ സഹോദരൻ വെടിവെച്ച് കൊന്നു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ബിജ്നോർ സ്വദേശി ബ്രജേഷ് (26) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ലവ്സിത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ലവ്സിതിന്റെ സഹോദരിയെ ബ്രജേഷ് പ്രണയിച്ച് വിവാഹം കഴിച്ചതാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഗർഭിണിയായിരുന്ന ഭാര്യ ദിവ്യയെ കാണാൻ തന്റെ ഗ്രാമത്തിലെത്തിയതായിരുന്നു ബ്രജേഷ്. ഗ്രാമത്തിൽ ബ്രജേഷുണ്ടെന്നറിഞ്ഞ ലവ്സിത് സുഹൃത്തുക്കളെയും കൂട്ടി എത്തുകയായിരുന്നു. ഗ്രാമത്തിലെ ചന്തയിലെത്തിയ ബ്രജേഷിനെ പിൻതുടർന്നാണ് ലവ്സിത്തും സുഹൃത്തുക്കളും വെടിവെച്ച് കൊലപ്പെടുത്തുന്നത്.
തുടർന്ന് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതി ലവ്സിതിനെ അറസ്റ്റ് ചെയ്തു. കൂട്ടാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും യുപി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്