ഭോപ്പാൽ: വിവാഹച്ചടങ്ങിനെത്തിയ അതിഥികൾക്ക് നേരെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയായിരുന്നു തേനീച്ചകൾ അതിഥികളെ ആക്രമിച്ചത്.
ഹോട്ടലിന്റെ ഗാർഡനിൽ വിവാഹച്ചടങ്ങുകൾ നടക്കുകയായിരുന്നു. ഇതിനിടെ ആണ് തേനീച്ചകൾ കൂട്ടമായി എത്തി അതിഥികളെ ആക്രമിച്ചത്. ഇതേ ഹോട്ടലിന്റെ മേൽക്കൂരയിലുണ്ടായിരുന്ന തേനീച്ചക്കൂട്ടില്‍ നിന്നാണ് ഇവ കൂട്ടമായി ആക്രമിക്കാനെത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം തേനീച്ചകള്‍ ആക്രമിക്കാനെത്തിയതോടെ അതിഥികള്‍ പരിഭ്രാന്തരായി ഓടി. ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ചിലര്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
എന്നാൽ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നോ എന്ന കാര്യം അധികൃതര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്