ഭര്‍ത്താവിന്‍റെ ദീർഘായുസിനും ക്ഷേമത്തിനും വേണ്ടി ഹിന്ദു സ്ത്രീകൾ പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സ്ത്രീകൾ ആചരിക്കുന്ന ഒരു വ്രതമാണ് കർവാ ചൗത്ത്. എന്നാൽ കർവാ ചൗത്ത് ദിനത്തിൽ ഭർത്താവ് പുതിയ സാരി വാങ്ങിച്ചു നൽകാത്തതിന്റെ വിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് ഇപ്പോ പുറത്ത് വരുന്നത്.
10 മാസം മുമ്പാണ് ബാബ്ലി എന്ന ഇരുപത്തിയഞ്ചുകാരി ധരംപാലിനെ വിവാഹം കഴിച്ചത്. തന്‍റെ വിവാഹ ശേഷമുള്ള ആദ്യ കർവാ ചൗത്ത് ആഘോഷത്തിന് ബാബ്ലി ഭര്‍ത്താവിനോട് പുതിയ സാരി വാങ്ങിത്തരണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ഭർത്താവ് അതിന് തയാറായില്ല. ഇതിന് പിന്നാലെ ആണ് യുവതി ആത്മഹത്യ ചെയ്തത്.
ഭര്‍ത്താവുമൊത്ത് തലേ ദിവസം രാത്രി സാരിയെ ചൊല്ലി വീട്ടില്‍ തര്‍ക്കം നടന്നിരുന്നെന്നും ഭര്‍ത്താവിന്‍റെ ദീർഘായുസിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കായി പുതിയ സാരി വാങ്ങിത്തരണമെന്ന് ബാബ്ലി ധരംപാലിനോട് ആവശ്യപ്പെട്ടിരുന്നെന്നും ആണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ നവവധുവിന് പുതിയ സാരി വാങ്ങി നല്‍കാന്‍ ധരംപാല്‍ തയ്യാറായില്ല. ഇതിന് പിന്നാലെ ബാബ്ലി വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
