ഹരിയാന: ഹരിയാനയിലെ ഹാൻസിയിൽ ജിം ഉടമയെ വെടിവെച്ചു കൊന്ന് ലോറൻസ് ബിഷണോയ് ഗ്യാങ്. യുവാക്കൾക്ക് പരിശീലനം നൽകുന്നതിനിടെയാണ് യുവാവിന് നേരെ നിന്ന് നിറയൊഴിച്ചത്.
'റെഡ് ജിം' ഉടമ കപിൽ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ 5:30-ഓടെ ഹാൻസിയിലെ ഫവ്വാര ചൗക്കിന് സമീപമാണ് ഞെട്ടിക്കുന്ന ഈ കൊലപാതകം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്യാങ് അംഗം ഹരി ബോക്‌സർ അയച്ച ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
ഹെൽമെറ്റ് ധരിച്ച് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ കപിലിന് നേരെ തൊട്ടടുത്തുനിന്ന് തുരുതുരാ വെടിയുതിർക്കുകയായിരുന്നു. കപിലിന്റെ തലയും പുറകും ലക്ഷ്യമാക്കിയാണ് അക്രമികൾ വെടിവെച്ചത്. സംഭവസ്ഥലത്തുതന്നെ കപിൽ രക്തം വാർന്ന് മരിച്ചു.
ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ അതിവേഗം രക്ഷപ്പെട്ടു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് തൊട്ടുപിന്നാലെ, ലോറൻസ് ബിഷ്‌ണോയ് സംഘാംഗമായ ഹരി ബോക്‌സറുടെ പേരിൽ പ്രചരിച്ച ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'ഞാൻ ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ ഹരി ബോക്‌സറാണ്. ഹാൻസിയിലെ റെഡ് ജിം ഓപ്പറേറ്റർ കപിലിനെ കൊലപ്പെടുത്തിയത് ഞങ്ങളാണ്. ഞാനും ആർ.ഡി ധലിവാൽ, ഹർമൻ സന്ധു, വിക്രം കദാൽ എന്നിവരും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.' - എന്നാണ് സന്ദേശത്തിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
