ചണ്ഡീഗഢ്: ഹരിയാന എഡിജിപി വൈ പുരണ്‍ കുമാര്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്ക് വെടിവച്ച് ജീവനൊടുക്കി. ചണ്ഡീഗഡിലെ സെക്ടര്‍ 11 ലെ വസതിയില്‍ വെച്ചാണ് ആത്മഹത്യ നടന്നത്. എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരോടും വീടിന്റ പരിസരം വിട്ടുപോകാന്‍ നിര്‍ദേശിച്ച ശേഷമായിരുന്നു ആത്മഹത്യ.
വീടിന്റെ ബേസ്‌മെന്റില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആത്മഹത്യ നടന്ന സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സെക്ടര്‍ 16 ലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സെക്ടര്‍ 11 പോലീസ് സ്റ്റേഷനില്‍ ഉച്ചയ്ക്ക് 1.30 ഓടെ വെടിവയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചതായി ചണ്ഡീഗഡ് സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) കന്‍വര്‍ദീപ് കൗര്‍ സ്ഥിരീകരിച്ചു. സിഎഫ്എസ്എല്‍ (സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി) സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്നും കന്‍വര്‍ദീപ് കൗര്‍ പറഞ്ഞു.
സംഭവസമയത്ത്, കുമാറിന്റെ ഭാര്യയും മുതിര്‍ന്ന ഐഎഎസ് ഓഫീസറുമായ അമ്‌നീത് പി കുമാര്‍, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി ജപ്പാനിലായിരുന്നു. ഹരിയാന കേഡറിലെ മികച്ച ഉദ്യോഗസ്ഥനായാണ് പുരണ്‍ കുമാര്‍ കണക്കാക്കപ്പെട്ടിരുന്നത്. നിരവധി പ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്