പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ പ്രമുഖൻ  വെടിയേറ്റ് കൊല്ലപ്പെട്ടു

MAY 21, 2026, 8:17 PM

ദില്ലി: 2019ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ പാക് അധിനിവേശ കാശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു.

അക്രമികൾ ഇയാൾക്ക് നേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. 

പുൽവാമ ആക്രമണത്തിന് ശേഷം ഇയാൾ പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ ഒരു അധ്യാപകനായി ആൾമാറാട്ടം നടത്തി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.  

vachakam
vachakam
vachakam

ഇസ്ലാമാബാദിൽ നിന്നും ഏകദേശം 135 കിലോമീറ്റർ അകലെയുള്ള മുസാഫറാബാദിലെ ഗോജ്‌രയിലുള്ള ഒരു സ്വകാര്യ കോളേജിലെ പ്രിൻസിപ്പലായി ജോലി ചെയ്തു വരികയായിരുന്ന ബുർഹാനെ വ്യാഴാഴ്ച രാവിലെ കോളേജിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് അക്രമികൾ ലക്ഷ്യമിട്ടത്. 

 അർജുമന്ദ് ഗുൽസാർ ദാർ, ഡോക്ടർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ഇയാൾ അൽ ബദർ ഭീകര സംഘടനയുടെ പ്രമുഖ കമാൻഡറായിരുന്നു. 

ജമ്മു കാശ്മീരിൽ നടന്ന നിരന്തരമായ ഭീകരപ്രവർത്തനങ്ങളിലെ പങ്കാളിത്തം മുൻനിർത്തി 2022 ഏപ്രിലിൽ ഇന്ത്യൻ സർക്കാർ ഇയാളെ ഒരു ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 

vachakam
vachakam
vachakam




vachakam
vachakam
vachakam


 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam