മുംബൈ: കാറിൻ്റെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ.
പിൻ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ മുന്നറിയിപ്പ് നൽകുന്ന അലാറം സംവിധാനം കാറുകളിൽ ഘടിപ്പിക്കാൻ ഗതാഗത മന്ത്രാലയം ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും.
സംവിധാനം നടപ്പാക്കാൻ കാർ നിർമാണ കമ്പനികൾക്ക് ആറുമാസത്തെ സമയം നൽകും. നിലവിൽ മുൻ സീറ്റുകളിൽ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ മാത്രമേ മുന്നറിയിപ്പ് അലാറം പ്രവർത്തിക്കൂ.
ടാറ്റ സൺസ് ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിന് പിന്നാലെയാണ് പിൻസീറ്റിലും സീറ്റ് ബെൽറ്റ് ഉറപ്പാക്കാൻ നിർദേശമുണ്ടായത്.
മൂന്ന് ബെൽറ്റ് പോയിന്റുകളും ആറ് എയർബാഗുകളും ഉറപ്പാക്കാനായിരുന്നു നിർദേശം. നിലവിൽ പിന്നിലെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 1000 രൂപയാണ് പിഴ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്