സൽമാൻ ഖാൻ വസതിക്ക് നേരെയുണ്ടായ വെടിവെപ്പ് കേസ്; കീഴടങ്ങാൻ അനുമതി തേടി പ്രതി കോടതിയിൽ

JULY 3, 2026, 11:13 PM

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടായ ഗാലക്സി അപ്പാർട്ട്‌മെന്റിനുനേരേയുണ്ടായ വെടിവെപ്പുകേസിൽ പ്രതിയായ അധോലോകസംഘാംഗം അൻമോൾ ബിഷ്ണോയി കോടതിയിൽ കീഴടങ്ങാൻ അനുമതിതേടി.

നിലവിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന ഇയാൾ, വിചാരണയിൽ നേരിട്ട് പങ്കെടുക്കണമെന്നും നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ താൻ തയ്യാറാണെന്നും കാണിച്ചാണ് മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയെ സമീപിച്ചത്.

2024 ഏപ്രിലിലാണ് സൽമാൻ ഖാന്റെ വീടിനുനേരേ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തത്. ഇതിനുപിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമാണെന്നും അൻമോളാണ് ഇതിന് നേതൃത്വം നൽകിയതെന്നും മുംബൈ പോലീസ് ആരോപിച്ചിരുന്നു.

vachakam
vachakam
vachakam

സംഭവത്തിനുശേഷം വിദേശത്തേക്കുകടന്ന ഇയാളെ 2025 നവംബറിലാണ് ഇന്ത്യയിൽ തിരിച്ചെത്തിച്ചത്. തുടർന്ന് എൻ.ഐ.എ. ഇയാളെ അറസ്റ്റുചെയ്തു. ജയിലിലായതിനാൽ തനിക്ക് മുംബൈ കോടതിയിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും വീഡിയോ കോൺഫറൻസിങ് വഴിയോ അല്ലെങ്കിൽ കോടതിയുടെ പ്രത്യേക ഉത്തരവുപ്രകാരമോ കീഴടങ്ങാൻ അവസരം നൽകണമെന്നുമാണ് ഇയാളുടെ ആവശ്യം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam