ഡല്‍ഹി: ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് വിമാനയാത്രക്കാര്‍ക്ക് അധികഭാരം. വിമാന ഇന്ധന ചെലവ് കൂടിയ സാഹചര്യത്തില്‍ ഇന്‍ഡിഗോ ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഏപ്രില്‍ 2 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും എന്നാണ് ലഭിക്കുന്ന വിവരം.
പുതിയ നിരക്കുകള്‍ പ്രകാരം, ഏപ്രില്‍ 2 പുലര്‍ച്ചെ 12:01 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് വര്‍ധന ബാധകമാകുക. ആഭ്യന്തരവും അന്താരാഷ്ട്രവുമായ എല്ലാ വിമാനയാത്രകളും ഇതോടെ ചെലവേറും.
അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍ചാര്‍ജ് 900 രൂപ മുതല്‍ 10,000 രൂപ വരെ ഉയര്‍ത്തി. ആഭ്യന്തര യാത്രയില്‍ ദൂരത്തിനനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് വര്‍ധന. 500 കിലോമീറ്ററില്‍ താഴെയുള്ള യാത്രകള്‍ക്ക് 275 രൂപയും, 2,000 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് പരമാവധി 950 രൂപയുമാണ് സര്‍ചാര്‍ജ്.
യൂറോപ്പ് ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര അന്താരാഷ്ട്ര യാത്രകള്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരും. ആഭ്യന്തര യാത്രക്കാരെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ധന 25 ശതമാനമായി പരിമിതപ്പെടുത്തിയതിനാലാണ് ആഭ്യന്തര റൂട്ടുകളില്‍ താരതമ്യേന കുറഞ്ഞ നിരക്കുകള്‍ നിലനിര്‍ത്തിയതെന്ന് കമ്പനി അറിയിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം അന്താരാഷ്ട്ര വിപണിയില്‍ വിമാന ഇന്ധനവില കഴിഞ്ഞ മാസത്തേക്കാള്‍ ഏകദേശം 130 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ വലിയൊരു പങ്ക് ഇന്ധനത്തിനായതിനാല്‍, മറ്റ് എയര്‍ലൈനുകളും ഉടന്‍ സമാനമായ നിരക്ക് വര്‍ധന പ്രഖ്യാപിക്കാനിടയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ധനവില കുതിപ്പ്; വിമാനയാത്രയ്ക്ക് ഇനി കൂടുതൽ ചെലവ്, ഇൻഡിഗോ സർചാർജ് വർധിപ്പിച്ചു
നാറ്റോ സഖ്യം വിടുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്; ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക്
ആന്ധ്ര തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം: അർദ്ധരാത്രിക്ക് ശേഷം ഒഴുകിയത് 17 ലക്ഷം വോട്ടുകൾ, ഓരോ
പഞ്ചാബ് ബിജെപി ആസ്ഥാനത്തിന് സമീപം സ്ഫോടനം