ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കായി വന്‍ ജനപ്രിയ പ്രഖ്യാപനവുമായി ഡി.കെ ശിവകുമാര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ബസുകളില്‍ പൂര്‍ണമായും സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പുതിയ മന്ത്രിസഭയുടെ ആദ്യ നിര്‍ണായക തീരുമാനങ്ങളിലൊന്നാണിത്.
നേരത്തെ നടപ്പാക്കിയ ശക്തി പദ്ധതി പ്രകാരം സംസ്ഥാനത്ത് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കുകൂടി സൗജന്യ യാത്രാ ആനുകൂല്യം വ്യാപിപ്പിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനം നേരിട്ട് പ്രയോജനം ചെയ്യും. സ്‌കൂള്‍ തലം മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെയുള്ള എല്ലാ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
സര്‍ക്കാരിന് കീഴിലുള്ള നാല് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെയും (കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി) നോണ്‍-ലക്ഷ്വറി ബസുകളില്‍ ഈ ആനുകൂല്യം ലഭ്യമാണ്. ഏകദേശം 10 ലക്ഷം വിദ്യാര്‍ഥികള്‍ ഇതില്‍ ഉള്‍പ്പെടും. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മാത്രം മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളും, മറ്റ് മൂന്ന് റീജിയണല്‍ കോര്‍പ്പറേഷന്‍ ബസുകളിലായി 2 ലക്ഷം വീതം വിദ്യാര്‍ഥികളും യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം 1,700 കോടി രൂപയുടെ അധികച്ചെലവ് വരുമെന്നാണ് വിലയിരുത്തല്‍.
വിദ്യാര്‍ഥികള്‍ നമ്മുടെ മക്കളാണ്. അവരുടെ വിദ്യാഭ്യാസത്തിനും സുഗമമായ യാത്രയ്ക്കുമായി എത്ര കോടി രൂപ ചെലവഴിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി. നിലവില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ പ്രത്യേക ബസ് പാസുകള്‍ അനുവദിച്ചിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ പുതിയ അധ്യയന വര്‍ഷത്തേക്ക് ഇതിനകം പണം നല്‍കി പാസുകള്‍ എടുത്ത വിദ്യാര്‍ഥികള്‍ക്ക് ആ തുക തിരികെ നല്‍കാന്‍ നടപടിയെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗുണഭോക്താക്കളായ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പുതിയ സൗജന്യ പാസിനായി അപേക്ഷിക്കേണ്ടതുണ്ട്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഗതാഗത വകുപ്പ് ഉടന്‍ പുറത്തിറക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
