ബംഗളൂരു: കഴിഞ്ഞ എട്ട് മാസത്തിനിടെ 30000 പേര്‍ക്ക് തൊഴില്‍ നല്‍കി ബംഗളൂരുവിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറി. നിയമിച്ചവരില്‍ ഭൂരിഭാഗവും (80%) 1924 പ്രായമുള്ള യുവതികളാണ്. ആപ്പിള്‍ ഐഫോണ്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ കരാര്‍ കമ്പനിയാണ് ഫോക്‌സ്‌കോണ്‍.
ബംഗളുരുവിലെ ദേവനഹള്ളിയിലെ ഐഫോണ്‍ അസംബ്ലി യൂണിറ്റിലേക്കാണ് നിയമനങ്ങള്‍ നടന്നത്. 300 ഏക്കര്‍ ഭൂമിയിലായി സ്ഥാപിച്ച 250000 ചതുരശ്ര അടി നിര്‍മാണശാലയാണ് ഫോക്‌സ്‌കോണിന്റെ ദേവനഹള്ളി ഫാക്ടറിയിലുള്ളത്. 50000 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഫാക്ടറിയാണിത്. 41000 ജീവനക്കാരുള്ള തമിഴ്‌നാട്ടിലുള്ള ഫോക്‌സ്‌കോണ്‍ ഫാക്ടറിയെ താമസിയാതെ ബംഗളുരു ഫാക്ടറി മറികടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ദേവനഹള്ളിയില്‍ നിര്‍മിക്കുന്ന 80 ശതമാനം ഉത്പന്നങ്ങളും കയറ്റുമതിക്ക് വേണ്ടിയുള്ളതാണ്. ഈ വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളിലാണ് ഇവിടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഐഫോണ്‍ 16 ഉത്പാദനം ആരംഭിച്ചത്. ഇപ്പോള്‍ ഐഫോണ്‍ 17 പ്രോ മാക്‌സ് മോഡലുകളും ഉത്പാദിപ്പിക്കുന്നുണ്ട്. പുതിയതായി നിയമിക്കുന്ന ജീവനക്കാരില്‍ ഭൂരിഭാഗവും 19നും 24 നും ഇടയില്‍ പ്രായമുള്ള ഹൈസ്‌കൂള്‍, പോളിടെക്‌നിക് യോഗ്യതയുള്ള യുവതികളാണ്. ഇവര്‍ക്ക് ആറാഴ്ചത്തെ തൊഴില്‍ പരിശീലനവും നല്‍കും.
മുമ്പ് ചൈനയില്‍ കേന്ദ്രീകരിച്ചിരുന്ന ഫോക്‌സ്‌കോണ്‍, യുഎസ്-ചൈന വ്യാപാര തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റിടങ്ങളിലേക്ക് ഉത്പാദനം വ്യാപിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
