കൈലാസ തീര്‍ത്ഥാടനത്തിനിടെ നേപ്പാളില്‍ മിന്നല്‍ പ്രളയം: 77 ഇഷാ ഫൗണ്ടേഷന്‍ തീര്‍ത്ഥാടകരെ കാണാനില്ല

AUGUST 26, 2026, 11:39 AM

കാഠ്മണ്ഡു/ന്യൂഡല്‍ഹി: കൈലാസ മാനസസരോവര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 77 ഇഷാ ഫൗണ്ടേഷന്‍ തീര്‍ത്ഥാടകരെ നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായി. പ്രളയസമയത്ത് ഇവര്‍ ടിബറ്റ്-നേപ്പാള്‍ അതിര്‍ത്തിയിലെ ഗ്യിരോങ് ഇമിഗ്രേഷന്‍ ഓഫീസിലായിരുന്നു. ഇമിഗ്രേഷന്‍ കെട്ടിടവും ഗ്യിരോങ് ടൗണും പൂര്‍ണമായും വെള്ളത്തിനടിയിലായതായും ഇവിടുണ്ടായിരുന്നവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും സദ്ഗുരു സ്ഥിരീകരിച്ചു.

തീര്‍ത്ഥാടനത്തിന് പോയ 21 ഗ്രൂപ്പുകളിലായി 495 പേര്‍ സുരക്ഷിതമായി മടങ്ങിയെത്തിയിട്ടുണ്ട്. നിലവില്‍ 743 പേര്‍ ടിബറ്റിലും 148 പേര്‍ നേപ്പാളിലും തുടരുകയാണ്. കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ സദ്ഗുരു പ്രളയബാധിത മേഖലയിലെത്തിയിട്ടുണ്ട്. ഇഷാ ഫൗണ്ടേഷന്‍ വോളന്റിയര്‍മാര്‍ തദ്ദേശീയ ഭരണകൂടങ്ങളുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകുന്നുണ്ട്.

നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ പ്രളയത്തില്‍ ഗ്രാമങ്ങളും പാലങ്ങളും ഒലിച്ചുപോകുകയും ഇതുവരെ 95 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കാണാതായ 105 ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ ഇഷ ഫൗണ്ടേഷന്റെ 77 പേരും ഉള്‍പ്പെടുന്നു. വിദേശികളും തദേശീയരുമുള്‍പ്പെടെ ആകെ 384 പേരെക്കുറിച്ച് നിലവില്‍ വിവരമൊന്നുമില്ലെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam