കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം 

MAY 23, 2026, 12:18 AM

ബംഗളൂരു: കർണാടക കലബുറഗി ജില്ലയിലെ ലാഡ്‌ലാപൂരിന് സമീപം ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. 

 ഇൻഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധൻ സാഹ (48), റസൂൽ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്

 ചിറ്റാപൂർ താലൂക്കിലെ വാഡിക്ക് സമീപം ദേശീയപാത 150 ൽ  രാത്രി വൈകിയായിരുന്നു അപകടം. ഒരേ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്.  

vachakam
vachakam
vachakam

 വെള്ളിയാഴ്ച രാത്രി ന്യുമോണിയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായ ബന്ധുവിനെ യാദ്ഗിറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മടങ്ങവെയാണ് അപകടം. എട്ട് പേരാണ് ക്രൂയിസർ വാഹനത്തിൽ ആശുപത്രിയിൽ എത്തിയത്. പിന്നീട് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർ വീട്ടിലേക്ക് മടങ്ങി.

രാത്രി 11.40 ഓടെയാണ് അപകടം നടന്നത്. തമിഴ്‌നാട്ടിൽ നിന്ന് എതിർദിശയിൽ വന്ന ഒരു ലോറി വാഹനത്തിൽ  ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.   സംഭവത്തിൽ ജീപ്പ് പൂർണമായും തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. കൽബുർഗി എസ്പി എ ശ്രീനിവാസുലു അപകടസ്ഥലത്തെത്തി പരിശോധന നടത്തി.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam