വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനിടെ വാഹനവ്യൂഹം കടന്നുപോകുന്ന പ്രദേശത്തിനടുത്ത് രണ്ടിടങ്ങളിലുണ്ടായ തീപിടുത്തങ്ങളിൽ വിശദമായ അന്വേഷണം നടത്തുന്നതായി വ്യക്തമാക്കി അധികൃതർ.
മേയ് രണ്ടാം തീയ്യതിയാണ് തലസ്ഥാന നഗര നിർമാണത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടി മോദി അമരാവതിയിലെത്തിയത്. വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും പിന്നീട് അമരാമതി തലസ്ഥാന മേഖലയിലെ വെങ്കട്ടപാലത്തുമാണ് തീപിടുത്തമുണ്ടായത്. രണ്ടിടങ്ങളിലും പ്രധാനമന്ത്രി എത്തുന്ന സമയവുമായി അടുത്ത നേരത്തായിരുന്നു തീപിടുത്തമെന്നതിനാലാണ് അധികൃതർ അന്വേഷണം കൂടുതൽ ശക്തമാക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം കൃഷ്ണ ജില്ലയിൽ വിജയവാഡ വിമാനത്താവളത്തിന് സമീപം ബുദ്ധാവരാത്താണ് ആദ്യം തീപിടുത്തമുണ്ടായത്. പ്രധാനമന്ത്രിയുടെ വിമാനം ലാൻഡ‍് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. പിന്നീട് അമരാമതിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ആരംഭിക്കാനിരിക്കെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യുന്ന സമയത്താണ് രണ്ടാമത്തെ തീപിടുത്തമുണ്ടായത്. രണ്ടിടങ്ങളിലും കനത്ത പുക ഉയരുകയും ചെയ്തു. ഇത് അതീവ ഗൗരവമായാണ് അധികൃതർ കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്