ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ കെമിക്കൽ ഫാക്ടറിയിലും ടെക്‌സ്‌റ്റൈൽ ഫാക്ടറിയിലും തീപിടിച്ച് 16 പേർ മരിച്ചു. കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽനിന്ന് ഉയർന്ന തീ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിലേക്ക് വ്യാപിക്കുകയായിരുന്നു.
തീപിടിക്കുന്നതിന് തൊട്ടുമുൻപ് ഇവിടെ വലിയ സ്‌ഫോടന ശബ്ദം കേട്ടതായി വിവരമുണ്ട്. അഗ്നിരക്ഷാസേനാംഗങ്ങൾക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിനും ബുദ്ധിമുട്ടായിരുന്നു.
തീപിടിത്തത്തിൽ മരിച്ചത് ടെക്‌സ്‌റ്റൈൽ ഫാക്ടറിയിൽ ഉണ്ടായിരുന്നവരാണെന്ന് ധാക്ക ഫയർ സർവീസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ താജുൽ ഇസ്ലാം ചൗധരി പറഞ്ഞു. കെമിക്കൽ ഫാക്ടറിയിലും ജീവനക്കാരും മരിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾക്ക് കൃത്യമായി പാലിക്കാത്തതിനാൽ ബംഗ്ലാദേശിൽ ഇത്തരം അപകടങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം മാത്രം 26,500ലധികം തീപിടുത്തങ്ങൾ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്