സുഖോയ് യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് പൈലറ്റുകൾക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ വൈകിട്ട് 7.42ഓടെയാണ് വിമാനത്തിന്റെ സിഗ്നൽ അവസാനമായി ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. നേരത്തെ വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ആ ഭാഗം പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു.
വിമാനം ഇന്നലെ ആസാമിൽ നിന്നും പറന്നുയർന്നതായിരുന്നു. തുടർന്ന് റഡാറുമായി ബന്ധം നഷ്ടപ്പെട്ടതായി പ്രതിരോധ വകുപ്പ് അറിയിച്ചു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് അപകടം സ്ഥിരീകരിച്ചത്.
എന്നാൽ വിമാനം തകർന്നുവീഴാൻ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് ഇന്ത്യൻ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പല്‍; ഇറാനുമായി ഉടന്‍ പൂര്‍ണ അകല്‍ച്ച വേണ്ടെന്ന് വിദേശകാര്യ
ജി20 രാജ്യങ്ങള്‍ക്ക് വേണ്ടി ജി20 ഉപഗ്രഹം; വിക്ഷേപണം 2027 ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന്
ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങി ബിഹാർ; നാസയുടെ നൈറ്റ്-ലൈറ്റ് ചിത്രങ്ങളിൽ വിസ്മയിപ്പിച്ച് യുപി-ബിഹാർ
ഇന്ത്യയും റഷ്യയും തമ്മിൽ ചരിത്രപരമായ സൈനിക കരാർ; പരസ്പരം 3,000 സൈനികരെ വിന്യസിക്കാൻ