ലഡാക്ക്: പരിസ്ഥിതി പ്രവർത്തകയും വിദ്യാഭ്യാസ പ്രവർത്തകയുമായ സോനം വാങ്ചുക് 21 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ദുർബലമായ ഹിമാലയൻ പരിസ്ഥിതിക്ക് വേണ്ടി പ്രചാരണം ആരംഭിച്ച സോനം വാങ്ചുക്ക് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സമരം തുടരുമെന്ന് സോനം വാങ്ചുക് പ്രതികരിച്ചു.
ലഡാക്കിൻ്റെ ഭരണഘടനാ സംരക്ഷണത്തിനും ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി ഞാൻ പോരാട്ടം തുടരും, സോനം വാങ്ചുക്ക് പറഞ്ഞു. ലഡാക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് സമരവേദിയിലെത്തിയത്. വാങ്ചുക്ക് സമരം അവസാനിപ്പിച്ചെങ്കിലും ഇതേ ആവശ്യമുന്നയിച്ച് നിരാഹാര സമരം തുടങ്ങുകയാണെന്ന് ഇവിടെയെത്തിയ വനിതാ കൂട്ടായ്മ അറിയിച്ചു.
ലഡാക്കിന് സംസ്ഥാന പദവി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് വാങ്ചുക് പ്രതിഷേധം തുടങ്ങിയത്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, ലഡാക്ക് ഡൽഹിയിൽ നിന്ന് ഭരിക്കുന്നതിനെ ജനാധിപത്യം എന്ന് വിളിക്കാനാവില്ല. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നും സംസ്ഥാനപദവി നൽകണമെന്നും വാങ്ചുക് ആവശ്യപ്പെട്ടിരുന്നു. മാർച്ച് ആറിനാണ് സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്