ഹരിയാനയില്‍ മകള്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ ജീവനൊടുക്കി പിതാവ്.പിതാവ് വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് 17കാരിയായ പൂജ സിങ്ങ് ആത്മഹത്യ ചെയ്തത്. മകള്‍ മരിച്ചത് താന്‍ കാരണമാണെന്നു പറഞ്ഞാണ് പിതാവ് ഹവാസിങ്ങ് ആത്മഹത്യ ചെയ്തത്.പഞ്ച്കുളയിലെ സെക്ടര്‍ 17ലെ രാജീവ് കോളനിയിലാണ് സംഭവം.
വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാവാറുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ സംഭവ ദിവസം പിതാവും മകളും തമ്മില്‍ പതിവിലും കൂടുതലായി വഴക്കുണ്ടായെന്നും ശേഷം പെണ്‍കുട്ടി മുറിയില്‍ കയറി കതക് അടച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ വ്യക്തമാക്കി.ഏറെ നേരമായിട്ടും പൂജയെ മുറിക്ക് പുറത്ത് കാണാതായതോടെ വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തിനു പിന്നാലെ ആശുപത്രിയില്‍ നിന്നും പിതാവിനെ കാണാതായി.തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ ആശുപത്രിക്ക് സമീപത്തെ ദേവിലാല്‍ സ്റ്റേഡിയത്തിന് സമീപം ഹവാസിങ്ങിനെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്