സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കി കർഷകരുടെ 'ദില്ലി ചലോ' മാർച്ച്; കർഷകുടെ ആവശ്യങ്ങൾ എന്താണെന്ന് അറിയാമോ? അറിയേണ്ടത് എല്ലാം 

FEBRUARY 13, 2024, 12:30 PM

ന്യൂഡല്‍ഹി: പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കർഷകരുടെ 'ദില്ലി ചലോ' മാർച്ച്‌ ഡല്‍ഹിയെ ലക്ഷ്യമാക്കി പുറപ്പെട്ടിരിക്കുകയാണ് എന്നും തങ്ങളുന്നയിക്കുന്ന ആവശ്യങ്ങളില്‍ പരിഹാരം കാണാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട് എന്നും നമ്മൾ ഇതിനകം റിപ്പോർട്ടുകളിൽ വായിച്ചിട്ടുണ്ടാവും.

സമരം ഒഴിവാക്കാൻ ഇന്നലെ കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. എന്നാൽ എന്താണ് കർഷകരുടെ ആവശ്യങ്ങൾ എന്ന് അറിയാമോ?

സമരം ചെയ്യുന്ന കർഷകരുടെ 10 ആവശ്യങ്ങള്‍ അറിയാം 

vachakam
vachakam
vachakam

  1. ഡോ. സ്വാമിനാഥൻ റിപ്പോർട്ട് നിർദേശിക്കുംവിധം, എല്ലാ ഉല്‍പന്നങ്ങള്‍ക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക.
  2. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളുക.
  3. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനരാവിഷ്കരിക്കുക; നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക.
  4. ലഖിംപൂർ-ഖേരിയിലെ കർഷകർക്ക് നീതി ഉറപ്പാക്കുക; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക.
  5. സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക; ലോകാരോഗ്യ സംഘടനയില്‍നിന്ന് പിൻവാങ്ങുക.
  6. കർഷകർക്കും കർഷകത്തൊഴിലാളികള്‍ക്കും പെൻഷൻ ഉറപ്പാക്കുക.
  7. മുൻവർഷങ്ങളിലുണ്ടായ ഡല്‍ഹി കർഷക സമരത്തില്‍ ജീവൻ പൊലിഞ്ഞ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക; കുടുംബത്തിലൊരാള്‍ക്ക് ജോലി കൊടുക്കുക.
  8. 2020ലെ വൈദ്യുതി ഭേദഗതി ബില്‍ റദ്ദാക്കുക
  9. തൊഴിലുറപ്പ് ദിനങ്ങള്‍ 200 ആക്കുക; മിനിമം കൂലി 700 ആക്കി ഉയർത്തുക.
  10. വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം ആവിഷ്കരിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam