പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം.സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്.
1975 ൽ ഉൽജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രെ പെ ചെഹ്രാൻ, സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന പിന്നണി ഗായിക കൂടിയായിരുന്നു അവർ.ഹിന്ദി, ബംഗാളി, ഒറിയ, ഗുജറാത്തി, മറാത്തി തുടങ്ങിയ നിരവധി ഭാഷകളിൽ സുലക്ഷണ ഗാനങ്ങൾ ആലപിച്ചു.തു ഹി സാഗർ തൂ ഹി കിനാര, പർദേശിയ തേരെ ദേശ് മേ, ബാന്ധി രേ കഹേ പ്രീത്, സോംവാർ കോ ഹം മിലേ തുടങ്ങിയ ഹിറ്റുകൾ പാടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
