ഹൈദരാബാദ്: പൂച്ചയെ വളര്‍ത്തുന്നത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മനോവിഷമത്തിൽ യുവ വനിത ഡോക്ടര്‍ ജീവനൊടുക്കി.ഹൈദരാബാദിലെ അല്‍വാല്‍ സ്വദേശിയായ 23കാരിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് മാസമായി എംബിബിഎസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്ന യുവതി വീട്ടില്‍ പൂച്ചയെ വളര്‍ത്തിയിരുന്നു.എന്നാല്‍ ഇത് മാതാപിതാക്കള്‍ എതിര്‍ത്തു.വളർത്തുപൂച്ചയെചൊല്ലി പലതവണ യുവതി വീട്ടുകാരുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് വിവരം.പൂച്ചയെ ഉപേക്ഷിക്കേണ്ടിവരുമെന്ന മാനസിക സംഘർഷത്തെ തുടര്‍ന്നാണ് യുവതിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മണ്ഡല പുനർനിർണ്ണയം: 'പൊളിറ്റിക്കൽ ഡീമോണിറ്റൈസേഷൻ' എന്ന് വിശേഷിപ്പിച്ച് ശശി തരൂർ
വിനോദ് കാംബ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരം; സഹായഹസ്തവുമായി സച്ചിൻ ടെണ്ടുൽക്കറും ക്രിക്കറ്റ് ലോകവും
ഇന്ത്യയുടെ മിസൈൽ കരുത്തിന് പിന്നിലെ പെൺകരുത്ത്; അഗ്നി പുത്രി ടെസി തോമസിന്റെ വിസ്മയിപ്പിക്കുന്ന
'അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിലവസരം, വധുവിന് പട്ടുസാരിയും ഒരു പവൻ സ്വർണവും'; പ്രകടന