ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ സ്ഫോടനം. മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവും ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
ഉച്ചയ്ക്ക് ഒരു മണിയോടെ ബാഗിൽ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹോട്ടൽ ശൃഖലകളിൽ ഒന്നാണ് രാമേശ്വരം കഫേ.
സ്‌ഫോടനത്തെ തുടർന്ന് വൈറ്റ്‌ഫീൽഡ് ഏരിയയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സംഭവസ്ഥലത്ത് എത്തി. എന്താണ് സ്‌ഫോടനത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്