ആന്ധ്രയിൽ പടക്കശാലയിൽ സ്‌ഫോടനം; 20 പേർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

FEBRUARY 28, 2026, 10:47 PM

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ കാക്കിനാഡയിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 20 പേർ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

വെറ്റ്ലപാലം ഗ്രാമത്തിലുള്ള ‘സൂര്യശ്രീ’ പടക്കശാലയിലാണ് സ്‌ഫോടനത്തോടെ തീപിടിത്തമുണ്ടായത്. സംഭവത്തിൽ 20 പേർ മരിച്ചതായി വിവരം ലഭിച്ചതായി കാക്കിനാഡ പൊലീസ് സൂപ്രണ്ട് ജി. ബിന്ദു മാധവ് അറിയിച്ചു.

അപകടത്തെ തുടർന്ന് എൻ ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ അവലോകനം ചെയ്തു. രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലാളികളുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, പരിക്കേറ്റവർക്ക് അടിയന്തര സഹായം നൽകാൻ നിർദേശം നൽകി. അപകടസ്ഥലം സന്ദർശിക്കാൻ മന്ത്രിമാരോടും മുതിർന്ന ഉദ്യോഗസ്ഥരോടും നിർദേശം നൽകിയതായും അറിയിച്ചു.

vachakam
vachakam
vachakam

സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പൊള്ളലേറ്റ ആറുപേരെ കാക്കിനാഡ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. ഇവരിൽ പലർക്കും 90 മുതൽ 100 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam