മുംബൈ: ശിവസേനയുടെ മുൻ എംഎൽഎയെ കാറിടിച്ചുവീഴ്ത്തി. ഇഗത്പുരിയിലെ മുൻ എംഎൽഎയായ നിർമല ഗാവിത്തിനെയാണ് കൊച്ചുമകനോടൊപ്പം നടക്കുന്നതിനിടെ കാറിടിച്ച് വീഴ്ത്തിയത്.
നാസിക്കിലാണ് സംഭവം ഉണ്ടായത്. കാറോടിച്ചിരുന്നയാൾ വാഹനം നിർത്താതെ കടന്നുകളഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് കൊച്ചുമകനൊപ്പം റോഡരികിലൂടെ നടക്കുന്നതിനിടെയാണ് നിർമലയെ പിറകിൽനിന്നെത്തിയ കാറിടിച്ചത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ സംശയമുണർത്തുന്നതാണെന്നും മുൻ എംഎൽഎയെ മനഃപൂർവം കാറിടിപ്പിച്ചതാണെന്നും ബന്ധുക്കൾ സംശയിക്കുന്നുണ്ട്.
അതേസമയം, സംഭവം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും കാറോടിച്ചയാളെ പോലീസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനം തിരിച്ചറിഞ്ഞെങ്കിലും ഡ്രൈവറെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
