ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ഭീരുവും അരക്ഷിതനായ രാഷ്ട്രീയക്കാരനുമെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുൻ കോൺഗ്രസ് എംപി ഷക്കീൽ അഹമ്മദ്.
കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വം ചൊവ്വാഴ്ച പട്‌നയിലും മധുബാനിയിലുമുള്ള തന്റെ വസതികൾ ആക്രമിക്കാൻ ഉത്തരവിട്ടതായി തന്റെ കോൺഗ്രസ് സഹപ്രവർത്തകർ രഹസ്യമായി അറിയിച്ചതായി ഷക്കീൽ പറയുന്നു. ട്വിറ്ററിൽ പങ്കിട്ട കുറിപ്പിലാണ് അദ്ദേഹം ആശങ്കകൾ പങ്കുവെച്ചത്.
രാഹുൽ ഗാന്ധിക്കെതിരേ സംസാരിച്ചതിന് തന്റെ കോലം കത്തിക്കാൻ ഒരാൾ മറ്റ് ഗ്രൂപ്പ് അംഗങ്ങളോട് ആവശ്യപ്പെട്ട വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മൂന്ന് തവണ എംഎൽഎയും ബിഹാറിൽനിന്ന് രണ്ടുതവണ എംപിയുമായ നേതാവാണ് ഷക്കീൽ അഹമ്മദ്.
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ഷക്കീൽ കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുൽ ഗാന്ധിയെ ഭീരുവെന്ന് വിളിക്കുകയും പാർട്ടിയിൽ തന്നെ വാഴ്ത്തുന്ന യുവ നേതാക്കളെ മാത്രമേ രാഹുൽ പ്രോത്സാഹിപ്പിക്കുന്നുള്ളൂ എന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
