ന്യൂഡൽഹി: എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ലോക്‌സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങൾ കോമാളിത്തരമാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് കേവലം ഒരു 'എന്റർടെയ്ൻമെന്റ് വാല്യൂ' മാത്രമേയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, ജെഫ്രി എപ്‌സ്റ്റീനെ താൻ കണ്ടിട്ടുണ്ടെന്ന് ഹർദീപ് സിംഗ് പുരി മാധ്യമങ്ങളോട് തുറന്നുസമ്മതിച്ചു. ഒരു പീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കണ്ടത്. താൻ ഒമ്പത് വർഷം ന്യൂയോർക്കിൽ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.രാഹുൽ ഗാന്ധിയുടെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം. രാജ്യത്ത് രണ്ട് തരം നേതാക്കളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു:
രാജ്യത്ത് രണ്ട് തരം നേതാക്കളാണുള്ളത്. ഒന്ന് രാജ്യത്തിനായി രാഷ്ട്രീയ വ്യവസ്ഥയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് സാമൂഹിക സേവനത്തിനായി ജീവിതം സമർപ്പിക്കുന്നവർ. രണ്ടാമത്തെ കൂട്ടർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ വേണ്ടി മാത്രം ഇടയ്ക്കിടെ രാജ്യത്തേക്ക് വരുന്ന നേതാക്കളാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു
പാർലമെന്റിൽ ആരോപണങ്ങൾ ഉന്നയിച്ച ശേഷം രാഹുൽ ഗാന്ധി സഭയിൽ നിന്ന് ഇറങ്ങിപ്പോയെന്നും മന്ത്രി വിമർശിച്ചു. തങ്ങളുടെ മറുപടി കേൾക്കാൻ ഭയന്നാണ് അദ്ദേഹം സഭ വിട്ടതെന്ന് പുരി ആരോപിച്ചു. അതേസമയം, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ "രാജ്യത്തെ വിറ്റതിൽ നാണക്കേട് തോന്നുന്നില്ലേ" എന്ന് ചോദിച്ച് രാഹുൽ ഗാന്ധി ലോക്‌സഭയിൽ രൂക്ഷമായി ആഞ്ഞടിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
