കാര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് പ്രതിശ്രുത വധുവും വരനും  മരിച്ചു

SEPTEMBER 11, 2025, 8:52 AM

മംഗളൂരു: കാര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം. വ്യാഴാഴ്ച ശിക്കാരിപുര താലൂക്കിലെ അംബരഗോഡ്ലു ക്രോസിന് സമീപമാണ് അപകടം.

തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ താലൂക്കിലെ മട്ടിക്കോട്ടെ സ്വദേശി രേഖ (20) എന്നിവരാണ് മരിച്ചത്.

ഷിരലകൊപ്പയിൽ നിന്ന് വന്ന കാർ അംബരഗോഡ്ലു ക്രോസിന് സമീപം ഇരുവരും സഞ്ചരിച്ച മോട്ടോർ സൈക്കിളിൽ ഇടിച്ചാണ് അപകടമുണ്ടായത്.

vachakam
vachakam
vachakam

ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തുള്ള കുളത്തിലേക്ക് വീണു. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കനത്ത മഴയെത്തുടർന്ന് വിവാഹം ഡിസംബറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam