ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് വിരമിക്കുന്ന സൂപ്പര്‍സോണിക് ജെറ്റ് വിമാനമായ മിഗ് 21-ന്റെ ചരിത്രപരമായ ദൗത്യങ്ങള്‍ എടുത്തുപറഞ്ഞ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്ത് നടന്ന നിരവധി ധീരതകള്‍ക്ക് സാക്ഷ്യംവഹിച്ച വിമാനമാണ് മിഗ് 21 എന്നും യുദ്ധസാഹചര്യങ്ങളില്‍ ശക്തമായി പോരാടിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഛണ്ഡിഗഢില്‍ മിഗ് 21 വിമാനത്തിന്റെ യാത്രയയ്പ്പ് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. 62 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് മിഗ് 21 ന്റെ മടക്കം. യുദ്ധവിമാനത്തിന്റെ ധീരതകള്‍ ഒന്നോ രണ്ടോ സംഭവങ്ങളില്‍ ഒതുങ്ങുന്നതല്ല. 1971-ലെ യുദ്ധം മുതല്‍ കാര്‍ഗില്‍, ബാലകോട്ട് വ്യോമാക്രമണം വരെയും മിഗ് 21 യുദ്ധവിമാനം സുപ്രധാന പങ്കുവഹിച്ചു. പാകിസ്ഥാനുമായുള്ള യുദ്ധ സമയത്ത് മിഗ് 21 ധാക്കയിലെ ഗവര്‍ണറുടെ വസതിയില്‍ ആക്രമണം നടത്തി. 2019-ലെ ബാലകോട്ട് വ്യോമാക്രമണത്തില്‍ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം തകര്‍ത്തുകൊണ്ട് മിഗ് 21 വിമാനം കരുത്തുകാട്ടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
