ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഏഴാമത്തെ സമന്‍സും എത്തി. ഫെബ്രുവരി 26 തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് ആം ആദ്മി പാര്‍ട്ടി മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ഇഡി അയച്ച സമന്‍സുകള്‍ നിയമവിരുദ്ധം എന്ന് വിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി തള്ളിയിരുന്നു. ഫെബ്രുവരി 19 നായിരുന്നു ആറാമത്തെ സമന്‍സ് എത്തിയത്. വിഷയം ഇപ്പോള്‍ കോടതിയിലാണെന്നും അന്വേഷണ ഏജന്‍സി കാത്തിരിക്കണമെന്നുമാണ് അന്ന് കെജ്രിവാള് പറഞ്ഞത്. ഇതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
വീണ്ടും വീണ്ടും സമന്‍സ് അയയ്ക്കുന്നതിന് പകരം ഇഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടതെന്ന് ആംആദ്മി നേരത്തെ വ്യക്തമാക്കിയിരുന്നു. സമന്‍സുകള്‍ ആവര്‍ത്തിച്ച് തള്ളുന്നത് ചൂണ്ടിക്കാട്ടി കെജ്രിവാളിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരി 17ന് നേരിട്ട് ഹാജരാകാന്‍ കെജ്രിവാളിന് കോടതി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ നിയമസഭയിലെ അവിശ്വാസ പ്രമേയ നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.
മാര്‍ച്ച് 16 ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. 2023 ഫെബ്രുവരി 14, ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, ഡിസംബര്‍ 22, 2023 നവംബര്‍ രണ്ട് എന്നീ തീയതികളിലും അന്വേഷണ ഏജന്‍സി കെജ്രിവാളിന് സമന്‍സുകള്‍ അയച്ചിരുന്നു.
2021-22 ഡല്‍ഹി എക്സൈസ് നയ കേസില്‍ നയരൂപീകരണം, യോഗങ്ങള്‍, കൈക്കൂലി ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കെജ്രിവാളിന്റെ മൊഴി രേഖപ്പെടുത്താനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത്. അതേസമയം അന്വേഷണ ഏജന്‍സിയുടെ നടപടികള്‍ നിയമവിരുദ്ധമാണെന്നാണ് കെജ്രിവാള് വ്യക്തമാക്കുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തടയുക എന്നതാണ് ഏജന്‍സിയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ഏജന്‍സി തങ്ങളുടെ ഏജന്‍സികള്‍ വഴി പാര്‍ട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും ആംആദ്മി ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എൻ.ആർ.ഐ ആയവർ അക്കൗണ്ട് മാറ്റിയില്ലേ? കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ
ബിജെപിയും സ്റ്റാലിനും തമ്മിൽ രഹസ്യ ധാരണ; ബംഗാൾ ഉദ്യോഗസ്ഥരെ തമിഴ്നാട്ടിലേക്ക് കടത്തുന്നു: മമത
ട്രെയിൻ മിസ്സാകുമെന്ന് പേടി വേണ്ട; ബോർഡിങ് സ്റ്റേഷൻ മാറ്റാൻ ഇനി എളുപ്പം; റെയിൽവേയുടെ
ഫോൺ വിളിച്ചാൽ എടുക്കില്ലേ? ബംഗാൾ ചീഫ് സെക്രട്ടറിയെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി