ഇന്ത്യ സിമന്റ്സിന്റെ ചെന്നൈയിലെ കോർപ്പറേറ്റ് ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഇന്നലെയാണ് പരിശോധന തുടങ്ങിയത്. വിദേശനാണ്യവിനിമയചട്ട ലംഘനം സംബന്ധിച്ചാണ് പരിശോധന എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ഡിഎംകെയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായ ഗ്രൂപ്പാണ് ഇന്ത്യ സിമന്റ്സ്. അതുകൊണ്ട് തന്നെ അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സുമായി മത്സരിക്കുന്ന കമ്പനികളെ കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് അടുത്തിടെ ആരോപിച്ചിരുന്നു.
എന്നാൽ ഇഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എല്ലാം നൽകിയെന്നും അന്വേഷണം കമ്പനിയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്ത്യ സിമൻറ്സ് വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്