'ഇ 20 പെട്രോൾ സുരക്ഷിതം'; അനുകൂലിച്ച് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ

JULY 8, 2026, 9:55 PM

മുംബൈ: വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർത്ത ഇന്ധനം E20 ഉപയോഗിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണെന്ന് വാഹന നിർമ്മാതാക്കൾ. മാരുതി സുസുക്കി, ടൊയോട്ട കിർലോസ്‌കർ, ഹ്യുണ്ടായ്, ഹീറോ മോട്ടോകോർപ്, ടി.വി.എസ് മോട്ടോർ, ബജാജ് ഓട്ടോ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഇ-20 ഇന്ധനത്തെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 20 ശതമാനത്തിൽ കൂടുതൽ എഥനോൾ ചേർക്കുന്നത് ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാവൂ എന്ന് മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടെയുള്ള കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 ദീർഘകാലത്തെ ലബോറട്ടറി പരീക്ഷണങ്ങൾക്കും വിവിധ രാജ്യങ്ങളിലെ ഉപയോഗത്തിനും ശേഷമാണ് പെട്രോളിനൊപ്പം എഥനോൾ ചേർക്കുന്ന പദ്ധതി നടപ്പാക്കുന്നതെന്ന് ടൊയോട്ട കിർലോസ്‌കറിന്റെ വിക്രം ഗുലാത്തി വ്യക്തമാക്കി.

vachakam
vachakam
vachakam

അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിട്ടുള്ള യു.എൻ.ഇ.സി.ഇ (UNECE) സ്റ്റാൻഡേർഡ് അനുസരിച്ചാണ് ഈ മിശ്രണം തയ്യാറാക്കുന്നത്. പഴയ വാഹനങ്ങളിലും ഇതിന്റെ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയിരുന്നു.

 ഇ-20 സർട്ടിഫിക്കേഷൻ ഇല്ലാത്ത, മൂന്നുവർഷം മുൻപ് നിർമ്മിച്ച 1.5 കോടി പഴയ വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ ഒന്നിൽപ്പോലും തുരുമ്പെടുക്കുന്ന പ്രശ്‌നം കണ്ടെത്താനായില്ലെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. തങ്ങളുടെ സർവീസ് ശൃംഖലകളിൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam