ശ്രീനഗർ: ജമ്മു കശ്മീരിൽ ഡ്രോണുകളും പാരാഗ്ലൈഡിംഗും ഭരണകൂടം നിരോധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് താത്കാലിക വിലക്ക്.
പ്രധാനമന്ത്രി ചൊവ്വാഴ്ച കശ്മീരിലെത്തും. കശ്മീർ സന്ദർശനത്തിനിടെ പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പറക്കുന്ന ഡ്രോണുകൾ, വിദൂരമായി പ്രവർത്തിക്കുന്ന ചെറിയ വിമാനങ്ങൾ, ഹോട്ട് എയർ ബലൂണുകൾ, പാരാഗ്ലൈഡിംഗ് എന്നിവ നിരോധിച്ചിരിക്കുന്നു. സിആർപിസി നിയമത്തിലെ സെക്ഷൻ 144 പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
ഉത്തരവ് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ചൊവ്വാഴ്ച അർദ്ധരാത്രിവരെ ഇത് തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്