കര്‍ണാല്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേനാ ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ 27-ാം ജന്മദിനത്തില്‍, സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യര്‍ത്ഥിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍.
''രാജ്യം മുഴുവന്‍ അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹം എവിടെയായിരുന്നാലും, അദ്ദേഹം ആരോഗ്യവാനും സന്തുഷ്ടനുമായിരിക്കണമെന്ന്.'' ഹിമാന്‍ഷി പറഞ്ഞു.
ഒരു സമൂഹത്തിനു നേരെയും കോപം കാണിക്കരുതെന്നും ഹിമാന്‍ഷി പറഞ്ഞു. ''മുസ്ലീങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരെ ആളുകള്‍ പോകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് സമാധാനം വേണം, സമാധാനം മാത്രം മതി. തീര്‍ച്ചയായും, ഞങ്ങള്‍ക്ക് നീതി വേണം,'' ഹിമാന്‍ഷി പറഞ്ഞു.
വിനയ് നര്‍വാളിന്റെ 27-ാം ജന്മദിനത്തില്‍ ഹരിയാനയിലെ കര്‍ണാലില്‍ ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നാവിക ഉദ്യോഗസ്ഥന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനിടെ നര്‍വാളിന്റെ അമ്മയും ഭാര്യ ഹിമാന്‍ഷിയും പൊട്ടിക്കരഞ്ഞു. കര്‍ണാല്‍ ആസ്ഥാനമായുള്ള എന്‍ജിഒ നാഷണല്‍ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ആക്ടിവിസ്റ്റ്‌സ് ആണ്് ക്യാമ്പ് സംഘടിപ്പിച്ചത്.
ഏപ്രില്‍ 22 ലെ ഭീകരാക്രമണത്തിന് ഏകദേശം ഒരു ആഴ്ച മുമ്പ് വിവാഹിതരായ നര്‍വാളും ഹിമാന്‍ഷിയും പഹല്‍ഗാമില്‍ ഹണിമൂണില്‍ ആഘോഷിക്കവെയാണ് ഭീകരര്‍ അദ്ദേഹത്തെ വെടിവച്ചു കൊന്നത്. 'ഞാന്‍ ഭേല്‍ പുരി കഴിക്കുകയായിരുന്നു, എന്റെ ഭര്‍ത്താവ് എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരാള്‍ വന്ന് അദ്ദേഹം ഒരു മുസ്ലീമാണോ എന്ന് ചോദിച്ചു. അദ്ദേഹം നിഷേധിച്ചപ്പോള്‍ ആ മനുഷ്യന്‍ അദ്ദേഹത്തെ വെടിവച്ചു കൊന്നു.' വൈറലായ ഒരു വീഡിയോയില്‍ ഹിമാന്‍ഷി സംഭവത്തെ കുറിച്ച് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്