ചെങ്കോട്ട സ്ഫോടനം:  ജമ്മു കശ്മീരിലെ ആശുപത്രിയിൽ നിന്ന് പുറത്താക്കിയ ഡോക്ടർ നിസാർ ഹസ്സൻ സംശയനിഴലിൽ 

NOVEMBER 15, 2025, 12:04 AM

ദില്ലി:  2023 നവംബറിൽ ഭീകരബന്ധം ആരോപിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ശ്രീനഗറിലെ എസ്എച്ച്എംഎസ് ആശുപത്രിയിൽ നിന്ന് പുറത്താക്കിയ ഡോക്ടർ നിസാർ ഉൾ ഹസ്സൻ, ചെങ്കോട്ടയിലുണ്ടായ കാർ സ്‌ഫോടനത്തിൽ സംശയത്തിന്റെ നിഴലിൽ. 

പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെ ഹസ്സനെ ഫരീദാബാദിലെ അൽ-ഫലാഹ് സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിൽ ജോലിക്കെടുത്തിരുന്നു.

അവിടെ വെച്ച്, അദ്ദേഹത്തിന്റെ കീഴിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന കാർ ബോംബർ എന്ന് ആരോപിക്കപ്പെടുന്ന ഉമർ നബി ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകളെ ഹസ്സൻ തീവ്രവാദത്തിലേക്ക് ആകർഷിച്ചതായാണ് സംശയിക്കപ്പെടുന്നത്. 

vachakam
vachakam
vachakam

വ്യാപകമായ അക്രമം അഴിച്ചുവിടാനും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്താനും പാകിസ്താനും അതിന്റെ ഭീകര-വിഘടനവാദി ശൃംഖലയ്ക്കും എപ്പോൾ വേണമെങ്കിലും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന  ഒരു ടൈം ബോംബാണ്  ഹസ്സൻ എന്നായിരുന്നു ജമ്മു കശ്മീർ സിഐഡി അന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 

കശ്മീരിലെ വിഘടനവാദികൾക്കും ഭീകരർക്കും പിന്തുണ നൽകുകയും മെഡിക്കൽ പ്രൊഫഷണലുകൾക്കിടയിൽ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ഹസ്സന്റെ മുൻകാല ചരിത്രമാണ് സംശയങ്ങൾക്കിട നൽകിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam