കോയമ്പത്തൂർ: ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാ തിയേറ്റർ ‘ഡിലൈറ്റ്’ ഓർമയാകുന്നു. 1914 ല്‍ സാമിക്കണ്ണ് വിൻസന്റ് സ്ഥാപിച്ചതാണ് ഡിലൈറ്റ് തിയറ്റർ.
അന്ന് വെറൈറ്റി ഹാള്‍ എന്നായിരുന്നു പേര്. കോയമ്ബത്തൂരില്‍ വൈദ്യുതി ഇല്ലാതിരുന്നതിനെ തുടർന്ന് വിദേശത്തുനിന്നുള്ള ജനറേറ്ററുകള്‍ എത്തിച്ചാണ് പ്രവർത്തിച്ചിരുന്നത്.
1930 കളിൽ പെഡൽ പ്രിൻ്റിംഗ് മെഷീൻ ഉപയോഗിച്ച് അച്ചടിച്ച സിനിമാ ടിക്കറ്റുകൾ വിതരണം ചെയ്ത ആദ്യത്തെ തിയേറ്ററാണ് വെറൈറ്റി ഹാൾ.
1960-കളിൽ കൊച്ചിയിലെ ജോഹർസ് ഗ്രൂപ്പ് തിയേറ്റർ വിലയ്ക്ക് വാങ്ങി. തുടർന്ന് പേര് ഡിലൈറ്റ് തിയേറ്റർ എന്നാക്കി. ഒരു വർഷത്തോളം ഷോലെ ഇവിടെ പ്രദർശിപ്പിച്ചിരുന്നു. പിന്നീട് മറ്റൊരാൾ തിയറ്റർ പാട്ടത്തിനെടുത്തു
2023 ജൂണിലായിരുന്നു അവസാന പ്രദർശനം. രജനികാന്തിന്റെ മനിതൻ ആയിരുന്നു അത്. 15 വർഷം മുമ്ബേ പുതിയ ചിത്രങ്ങള്‍ പ്രദർശിപ്പിക്കുന്നത് നിർത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്