ശ്വാസംമുട്ടി ഡൽഹി; ദീപാവലിക്ക് പിന്നാലെ വായു ഗുണനിലവാരം അതീവ ഗുരുതരം

OCTOBER 20, 2025, 10:12 PM

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ. ഇന്ന് രാവിലെ 7 മണിക്ക് വായു ഗുണനിലവാര സൂചിക (AQI) 347 ആണ് രേഖപ്പെടുത്തിയത്.

ഈ വർഷത്തെ ദീപാവലിക്ക് ഹരിത പടക്കങ്ങൾ വിൽക്കാനും ഉപയോഗിക്കാനും സുപ്രീം കോടതി അനുമതി നൽകിയിരുന്നു.മറ്റ് പടക്കങ്ങൾ പൊട്ടിക്കുന്നത് നിരോധിച്ചിരുന്നുവെങ്കിലും, രാത്രി വൈകി ആളുകൾ ഈ നിയന്ത്രണങ്ങൾ ലംഘിച്ചതായാണ് വിവരം.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, എല്ലാ ദിവസവും വൈകുന്നേരം 4 മണിക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡൽഹിയുടെ 24 മണിക്കൂർ ശരാശരി വായു ഗുണനിലവാര സൂചിക തിങ്കളാഴ്ച 345 ൽ വളരെ മോശം വിഭാഗത്തിലായിരുന്നു. 39 നിരീക്ഷണ കേന്ദ്രങ്ങളിൽ 38 എണ്ണത്തിൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam