ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് സംഘം എത്തിയതായി റിപ്പോർട്ട്.
ഏഴ് ആംആദ്മി പാർട്ടി എം.എല്‍.എമാരെ ബി.ജെ.പി. ലക്ഷ്യം വെക്കുന്നെന്നും ഓരോരുത്തർക്കും ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തെന്നും അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചിരുന്നു. കെജ്രിവാളിന്‍റെ ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി പോലീസില്‍ പരാതി കൊടുത്തിരുന്നു.
ഈ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം നടത്താനാണ് ക്രൈം ബ്രാഞ്ച് സംഘം എത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം വിഷയത്തിൽ ഇതുവരെ ആം ആദ്മി നേതാക്കൾ ഒന്നും പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്