ഡൽഹി: 'സര്‍ബത്ത് ജിഹാദ്' വിവാദത്തില്‍ ബാബാ രാംദേവിനെതിരേ രൂക്ഷവിമര്‍ശനവുമായി ദില്ലി ഹൈക്കോടതി രംഗത്ത്. ബാബാ രാംദേവിനെതിരേ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹത്തെ കോടതിയിലേക്ക് വിളിപ്പിക്കുമെന്നും ആണ് ഹൈക്കോടതിവ്യക്തമാക്കിയത്.
അതേസമയം കോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ച് വിദ്വേഷ പരാമർശം തുടർന്നതോടെയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഹംദാര്‍ദിന്റെ സര്‍ബത്ത് ഉത്പന്നമായ 'റൂഹ് അഫ്സ'യെ ലക്ഷ്യമിട്ട് ബാബാ രാംദേവ് വീണ്ടും വീഡിയോ പുറത്തിറക്കിയതോടെയാണ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്.
ബാബാ രാംദേവ് ആരുടെയും നിയന്ത്രണത്തിലല്ലെന്നും അദ്ദേഹത്തിന്റെ സ്വന്തം ലോകത്താണ് ജീവിക്കുന്നതെന്നും ആണ് ജസ്റ്റിസ് അമിത് ബന്‍സാല്‍ വിമർശിച്ചത്. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പരസ്യത്തിന്റെ ഭാഗമായാണ് ബാബാ രാംദേവ് സമാന ഉത്പന്നമായ 'റൂഹ് അഫ്സ' സര്‍ബത്തിനെ ലക്ഷ്യമിട്ട് ചില വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് പിന്നീട് വലിയ രീതിയിൽ വിവാദമാകുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്