ഡൽഹി : വിദേശ നാണയ ചട്ടം ലംഘിച്ച കേസില്‍ മാധ്യമങ്ങള്‍ക്ക് ഇഡി വിവരം ചോര്‍ത്തി നല്‍കുന്നത് തടയണം എന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങള്‍ ഉള്‍പ്പെടെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വരുന്നത് തടയണം എന്നായിരുന്നു മഹുവയുടെ ആവശ്യം. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിൻ്റെ ബെഞ്ചാണ് ഹർജി തള്ളിയത്.
ഫെമ ലംഘനത്തെക്കുറിച്ച് നീതിപൂർവവും സുതാര്യവുമായ അന്വേഷണം നടത്തുന്നതിനുപകരം, ഏജൻസിക്ക് സമർപ്പിച്ച സമൻസുകളുടെയും പ്രാഥമിക വിവരങ്ങളുടെയും വിശദാംശങ്ങൾ ഇഡി ബോധപൂർവവും ദുരുദ്ദേശ്യത്തോടെയും ചോർത്തുകയാണെന്ന് മഹുവ ഹർജിയിൽ ആരോപിച്ചു. അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുക വഴി തൻ്റെ വ്യക്തിത്വത്തെ പരസ്യമായി കളങ്കപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നതെന്നും മഹുവ ആരോപിച്ചു.
ഏത് മാര്‍ഗം വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നത് എന്നത് സംബന്ധിച്ച് അറിയില്ലെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയില്‍ അറിയിച്ചത്.
കേസുമായോ അന്വേഷണവുമായോ ബന്ധപ്പെട്ട് വാര്‍ത്താ കുറിപ്പുകള്‍ ഇറക്കിയിട്ടില്ലെന്നും ഒരു വിവരവും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും ഇഡി വാദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്