ഡൽഹി :ബിജെപിയുടെ പ്രധാന വാഗ്ദാനമായ "അടൽ" കാന്റീന് തിമാർപൂർ പ്രദേശത്ത് തറക്കല്ലിട്ടു ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത .
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിൽ 100 കാന്റീനുകൾ തുറക്കാനാണ് ഡൽഹി സർക്കാർ പദ്ധതിയിടുന്നത്.
പാവപ്പെട്ടവർക്ക് മിതമായ നിരക്കിൽ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണിത്. ഒരാൾക്ക് വെറും 5 രൂപയ്ക്ക് രണ്ട് നേരം ഭക്ഷണം നൽകുമെന്ന് അധികൃതർ അറിയിച്ചു.
തൊഴിലാളിവർഗ കുടുംബങ്ങളോടുള്ള ബിജെപി സർക്കാരിന്റെ പ്രതിബന്ധതയുടെ ഉദാഹരണമാണ് ഈ സംരംഭമെന്ന് ഗുപ്ത പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു അടൽ കാന്റീനുകൾ തുറക്കുക എന്നത്.
ആദ്യത്തെ അടൽ കാന്റീനിന്റെ ഉദ്ഘാടനം മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മവാർഷികമായ ഡിസംബർ 25 ന് നടക്കുമെന്ന് അവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
