ദില്ലി: ദില്ലി ചെങ്കോട്ടയ്ക്കടുത്തുള്ള മാർക്കറ്റിൽ നിന്നും ഒരു കൈപ്പത്തി കണ്ടെത്തി.സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തിലുള്ള ന്യൂ ലജ്പത് റായ് മാർക്കറ്റിലെ പബ്ലിക് ടോയ്ലറ്റിന്റെ ടെറസ്സിലാണ് കൈപ്പത്തി കണ്ടെത്തിയത്.
ദില്ലി സ്ഫോടനത്തിന്റെ ആഘാതം അറിയാനുള്ള ഒരു തെളിവായി ഈ കൈപ്പത്തി മാറിയേക്കാം. ഇത്രയും ദൂരെ തെറിച്ച് ഈ കൈപ്പത്തി വീണോ എന്നുള്ളതാണ് ഇപ്പോൾ ഉയരുന്ന സംശയം.
നാട്ടുകാരാണ് കൈപ്പത്തി കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഇവിടെ എത്തുകയും ചെയ്തു.ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
ഡോ. ഉമറിന്റെ ശരീര ഭാഗങ്ങൾ കാറിനുള്ളിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചും കാലാണ് കണ്ടെത്തിയത്.പിന്നീട് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയ ശേഷമാണ് ഉമർ തന്നെയാണ് കാർ ഓടിച്ചതെന്ന് സ്ഥിരീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
