ദില്ലി: ദില്ലി ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽഫല സർവകലാശാല. സ്ഫോടനത്തിൽ ഉൾപ്പെട്ട ഡോക്ടർമാർ സർവകലാശാലയിലെ ജീവനക്കാർ മാത്രമായിരുന്നു എന്നാണ് പ്രസ്താവനയിൽ പറയുന്നത്.
സ്ഫോടനവുമായി സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന വാർത്തകളെ സർവ്വകലാശാല നിഷേധിക്കുകയും സ്ഫോടനത്തിൽ ഉപയോഗിച്ച തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ സൂക്ഷിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ചെങ്കോട്ട സ്ഫോടനത്തെ അപലപിച്ച് സർവകലാശാല പ്രസ്താവന പുറത്തിറക്കി.
സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഏജൻസികളുമായി പൂർണമായും സഹകരിക്കുമെന്നും സർവ്വകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
