ചെന്നൈ: തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം 5 ആയതായി റിപ്പോർട്ട്. തിരുനെൽവേലി, തൂത്തുക്കൂടി , തേനി അടക്കം തമിഴ്നാട്ടിലെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെൽവേലി കുറുക്കുത്തുറൈ മുരുകൻ ക്ഷേത്രത്തിൽ വെള്ളം കയറി. താമിരഭരണി നദിയുടെ തീരത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
അതേസമയം നാഗപട്ടണത്ത് 15,000 ഏക്കറിൽ കൃഷി നാശം ഉണ്ടായി. തൂത്തുക്കുടിയിൽ സ്ഥിതി വഷളായതിനെത്തുടർന്ന് എൻ ഡി ആർ എഫ് സംഘം എത്തിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തൂത്തുക്കൂടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറിയതോടെ രോഗികളെ സ്ഥലത്ത് നിന്നും മാറ്റി.
എന്നാൽ ഡെൽറ്റ ജില്ലകളിലും ചെന്നൈയിലും മഴ കുറയുന്നു എന്നാണ് ലഭിക്കുന്ന വിവരം. ദക്ഷിണ ആൻഡമൻ കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടും. മറ്റന്നാൾ സെന്യാർ ചുഴലിക്കാറ്റ് ആയി മാറിയെക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
